Thursday, December 8, 2016
Tags Posts tagged with "v m sudheeran"

Tag: v m sudheeran

ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ പരസ്യപ്പെടുത്താന്‍ തയ്യാറുണ്ടോ എന്ന് സുധീരന്‍

തിരുവനന്തപുരം: ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബന്ധു നിയമനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു...

ഹൈക്കോടതിയില്‍ ചില അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമെന്ന് സുധീരന്‍

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ നടത്തുന്നത് ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍...

കമ്മ്യൂണിസ്റ്റ് സങ്കല്‍പത്തിന് നിരക്കുന്ന സര്‍ക്കാറല്ല കേരളത്തിലേതെന്ന് സുധീരന്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മറ്റൊരു പതിപ്പാവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. തറ ഭാഷയിലാണ് സിപിഎം നേതാക്കള്‍ നിയമസഭയില്‍...

കേരളം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്‌നമെന്ന് സുധീരന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സമ്മേളനം മാറ്റിവെക്കണമായിരുന്നു. ഭരണത്തിന്റെ തണലില്‍...

കെ ബാബു വിഷയം രാഷ്ട്രീയകാര്യ സമിതി വിലയിരുത്തുമെന്ന് സുധീരന്‍

തിരുവനന്തപുരം: കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട്...

കെഎം മാണി യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് സുധീരന്‍

ന്യൂഡല്‍ഹി: കെഎം മാണി യുഡിഎഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊണ്ടഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അവസാന ശ്രമത്തിലാണെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈക്കമാന്‍ഡ്...

വിവാദ പ്രസംഗം: കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ അദ്ദേഹത്തെനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സി.പി.എമ്മിനോട് കളിച്ചാല്‍ കണക്ക് തീര്‍ക്കുമെന്ന കോടിയേരിയുടെ പ്രസതാവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍...

കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെന്ന് വെള്ളാപ്പള്ളിയോട് സുധീരന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം. ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ചയാളാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത കെപിസിസി പ്രസിഡന്റാണ് സുധീരനെന്ന്...

നേതൃമാറ്റം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ ആ ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെയും...

തിരുവനന്തപുരത്ത് വിഎം സുധീരന്റെ കാറിന് നേരെ കല്ലേറ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വാഹനത്തിനു നേരെ കല്ലേറ്. നെയ്യാറ്റിന്‍കര കുളത്തൂരിനു സമീപത്തു വെച്ച് രാത്രിയോടെയാണ് കല്ലേറുണ്ടായത്. ബാലരാമപുരത്ത് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്നു സുധീരന്‍. സുധീരന്‍ കാറില്‍ നിന്ന്...