Connect with us

National

സല്‍മാന്‍ ഖാന്റെ വസതിക്കു നേരെ വെടിവെപ്പ്: പ്രതികളെ ചോദ്യം ചെയ്ത് എന്‍ ഐ എ

ആക്രമണത്തിനായി തോക്ക് എത്തിച്ചു നല്‍കിയ പഞ്ചാബ് സ്വദേശികളായ പ്രതികളെ മുംബൈയിലെത്തിച്ചു.

Published

|

Last Updated

മുംബൈ | ബോളിവുഡ് ചലച്ചിത്ര താരം സല്‍മാന്‍ ഖാന്റെ വസതിക്കു നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതികളെ എന്‍ ഐ എ സംഘം ചോദ്യം ചെയ്തു. ആക്രമണത്തിനായി തോക്ക് എത്തിച്ചു നല്‍കിയ പഞ്ചാബ് സ്വദേശികളായ പ്രതികളെ ഇന്ന് മുംബൈയിലെത്തിച്ചു.

പ്രതികളുടെ അന്താരാഷ്ട്ര ബന്ധം, സാമ്പത്തിക സ്രോതസ്സ് തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. മുന്‍ വൈരാഗ്യമോ ശത്രുതയുടെയോ പേരിലല്ല, പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആക്രമണത്തിനു പിന്നിലെ ബിഷ്‌ണോയി ഗ്യാങുമായി അടുത്ത ബന്ധമുള്ളവരാണ് തോക്ക് എത്തിച്ചു നല്‍കിയതെന്നും ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ അറിയാനാകുമെന്നുമാണ് എന്‍ ഐ എ കരുതുന്നത്.

 

Latest