Connect with us

Lovers Suicide

കാണാതായ കമിതാക്കളെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടു

15 കാരിയേയും ആണ്‍സുഹൃത്തിനേയും 19 നു കാണാതായിരുന്നു

Published

|

Last Updated

കോഴിക്കോട് | ബാലുശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തി നെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് ബന്ധുക്കളും വീട്ടുകാരും സ്ഥലത്തെത്തി മരിച്ചവരെ തിരിച്ചറിഞ്ഞു.

15 കാരിയെ ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെ 5.30ന് കാണാതായിരുന്നു. അന്നു തന്നെ ആണ്‍ സുഹൃത്തി നെയും കാണാതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ െേപാലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നലിയില്‍ കണ്ടെത്തുന്നത്. മൃതദേഹത്തിന് ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest