Connect with us

kerala polling

പോളിങ്ങ് ശതമാനത്തിലെ കുറവ്; സൂക്ഷ്മ വിശകലനത്തിലേക്ക് മുന്നണികള്‍

രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോള്‍ 2019നെക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്

Published

|

Last Updated

തിരുവനന്തപുരം | പോളിങ് ശതമാനത്തില്‍ ഉണ്ടായ കുറവ് തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നു പരിശോധിക്കുകയാണ് മുന്നണികള്‍. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാര്‍ട്ടികള്‍ ഇന്ന് കടക്കും.

രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോള്‍ 2019നെക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഉച്ചയോടെ പോളിങ്ങ് കുറയുന്ന കാഴ്ചയാണു കണ്ടത്. ഇഞ്ചോടിഞ്ച് പോരുണ്ടായ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരങ്ങള്‍ നടന്ന സ്ഥലങ്ങളിലും വേണ്ടത്ര പോളിങ്ങ് ഉണ്ടായില്ല. പൊതുവില്‍ റെക്കോര്‍ഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. കടുത്ത വേനല്‍ ചൂട് പോളിങ്ങിനെ ബാധിച്ചിരിക്കാം എന്നും കരുതുന്നു.

പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്ക പടര്‍ത്തുന്നത് യു ഡി എഫ് ക്യാമ്പിലാണ്. കേരളത്തില്‍ ഭരണവിരുദ്ധവികാരം ഉണ്ടായില്ല എന്നതാണ് പോളിങ്ങ് ശതമാനത്തിലെ കുറവ് ചൂണ്ടാക്കാട്ടുന്നത് എന്നും വിലയിരുത്തുന്നു.

പാര്‍ട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി പോള്‍ ചെയ്തു എന്ന വിലയിരുത്തലിലാണ് എല്‍ ഡി എഫ്. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തില്‍ എല്‍ ഡി എഫ് പ്രതീക്ഷ അര്‍പ്പിക്കുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ബി ജെ പി.