Education Notification
നേവിയിൽ 260 ഓഫീസർ തസ്തികയല്‍ ഒഴിവ്
വനിതകള്‍ക്കും അവസരം
ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ്, എജ്യൂക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിൽ 260 ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിലാണ് നിയമനം. അവിവാഹിതരായ പുരുഷൻമാർക്കും വനിതകൾക്കും അപേക്ഷിക്കാം. കോഴ്‌സുകൾ 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും.
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് -149
ജനറൽ സർവീസ്/ ഹൈഡ്രോകെയർ – 76, പൈലറ്റ് – 25, നേവൽ എയർ ഓപറേഷൻ ഓഫീസർ- 20, എയർ ട്രാഫിക് കൺട്രോളർ- 18, ലോജിസ്റ്റിക്‌സ്- പത്ത്.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബി ഇ/ബി ടെക്/എം സി എ/എം എസ് സി (ഇൻഫർമേഷൻ ടെക്‌നോളജി), അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി എസ്‌സി/ബി കോം/ബി എസ്‌സി(ഇൻഫർമേഷൻ ടെക്‌നോളജി)യും ഫിനാൻസ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും.
പ്രായം: ജനറൽ സർവീസ്/ഹൈഡ്രോകെയർ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്നവർ 2002 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരാകണം. ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2002 ജനുവരി രണ്ടിനും 2007 ജൂൺ ഒന്നിനുമിടയിൽ ജനിച്ചവരാകണം.
എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2002 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം. മറ്റ് ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്നവർ 2003 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.
ടെക്നിക്കൽ ബ്രാഞ്ച്- 96
ജനറൽ സർവീസ്- 42, സബ്മറൈൻ ടെക് എൻജിനീയറിംഗ്- എട്ട്, ഇലക്ട്രിക്കൽ-38.
യോഗ്യത: മറൈൻ ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്‌ഷൻ/എയ്റോസ്‌പേസ്/ഓട്ടോമൊബൈൽ/ഇൻസ്ട്രുമെന്റേഷൻ/മെറ്റലർജി/മെക്കട്രോണിക്സ്/എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്/മാനേജ്‌മെന്റ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പവർ ഇലക്ട്രോണിക്‌സ്/പവർ എൻജിനീയറിംഗ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിലുള്ള ബി ഇ/ ബി ടെക് പ്രായം: 2002 ജനുവരി രണ്ടിനും 2007 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ).
എജ്യൂക്കേഷൻ ബ്രാഞ്ച്- 15
യോഗ്യത: 60 ശതമാനം മാർക്കോടെ മാത്‌സ്/ഓപറേഷനൽ റിസർച്ച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്‌സ്/മെറ്റിയറോളജി/ഓഷ്യാനോഗ്രഫി/അറ്റ്മോസ്‌ഫെറിക് സയൻസിലുള്ള എം എസ്‌സി/എം സി എ അല്ലെങ്കിൽ കന്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്/മെക്കാനിക്കൽ/ പ്രൊഡക്‌ഷൻ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിലുള്ള ബി ഇ/ബി ടെക് അല്ലെങ്കിൽ തെർമൽ/പ്രൊഡക്‌ഷൻ എൻജിനീയറിംഗ്/മെഷിൻ ഡിസൈൻ/സിസ്റ്റം ആൻഡ് കൺട്രോൾസ്/മാനുഫാക്ചറിംഗ് മെക്കട്രോണിക്‌സ്/അറ്റ്‌മോസ്‌ഫെറിക് സയൻസിലുള്ള എം ഇ/എം ടെക്, ബിരുദത്തിന് ഫിസിക്‌സ്, മാത്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രായം: 2002 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.
ശമ്പളം
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ 1,25,000 രൂപ ശമ്പളസ്‌കെയിലിൽ സബ് ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
പൈലറ്റ് ലൈസൻസുള്ളവർക്ക് പൈലറ്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം. കേന്ദ്ര ഷിപ്പിംഗ് ആൻഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ ഫോറിൻ ഗോയിംഗ് കോംപിറ്റൻസി സർട്ടിഫിക്കറ്റുള്ള മർച്ചന്റ് നേവിയിലുള്ളവർക്ക് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിൽ ജനറൽ സർവീസിലേക്കും ഫസ്റ്റ്ക്ലാസ്സ് എൻജിനീയറിംഗ് സർട്ടിഫിക്കറ്റുള്ളവർക്ക് ടെക്‌നിക്കൽ ബ്രാഞ്ചിലേക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
ബിരുദം ബിരുദാനന്തരബിരുദം/ബി ഇ/ബി ടെക് എം ഇ/എം ടെക് വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരെ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 24. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക






