Kerala
ജോസ് കെ മാണിയുടെ യു ഡി എഫ് പ്രവേശനം അപ്രസക്തമായ വിഷയം, അവരില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കും: മോന്‍സ് ജോസഫ് എംഎല്‍എ
യുഡിഎഫിന്റെ ശക്തിയെക്കുറിച്ച് യുഡിഎഫിന് ബോധ്യമുണ്ടാകണം
കോട്ടയം | കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ യുഡിഎഫ് പ്രവേശനം അപ്രസക്തമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ യുഡിഎഫിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളെ വിശ്വാസത്തിലെടുത്തെ യുഡിഎഫ് മുന്നോട്ടുപോകുകയുള്ളൂ. വിഷയത്തില്‍ യുഡിഎഫ് നേതൃത്വം നയം വ്യക്തമാക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം പറയും .
മാണി ഗ്രൂപ്പിനെ മുന്നണിയില്‍ എടുക്കുന്നതിന് ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല ആരുടെയും പിന്നാലെ നടക്കരുത് എന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. മാണി ഗ്രൂപ്പ് പോയതുകൊണ്ട് യുഡിഎഫിന് തകര്‍ച്ച ഉണ്ടായിട്ടില്ല . അവര്‍ ഇല്ലെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുവാന്‍ സാധിക്കും. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗിന് അവരുടെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ട്. യുഡിഎഫിന്റെ ശക്തിയെക്കുറിച്ച് യുഡിഎഫിന് ബോധ്യമുണ്ടാകണം എന്ന് മാത്രമേ തങ്ങള്‍ ആവശ്യപ്പെടുന്നുള്ളുവെന്നും മോന്‍സ് ജോസഫ് പറഞ്ഞു






