Connect with us

Ongoing News

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് വി ഡി സതീശന്‍; വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

എല്‍ഡിഎഫിലുള്ള കക്ഷികളും എന്‍ഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ ഭാഗമാകുമെന്ന് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം |  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്-എം ന്റെ വിശ്വാസ്യയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എല്‍ഡിഎഫിലുള്ള കക്ഷികളും എന്‍ഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ ഭാഗമാകും.അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുതെന്നും കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നതകള്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും മുന്നണി മാറ്റത്തിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നും സൂചനയുണ്ട്.അതേ സമയം പാര്‍ട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്നും വ്യക്തമാക്കിയത്. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest