Kerala
പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സംശയമുണ്ട്.
കോഴിക്കോട്| പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വടകര സ്വദേശി ദാന ഇഷാന്‍ (16) ആണ് മരിച്ചത്. പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദാന. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സംശയമുണ്ട്.
ഞായറാഴ്ചയാണ് ദാനയ്ക്ക് പനിയും ഛര്‍ദ്ദിയുമുണ്ടായത്. തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.







