Connect with us

Kerala

ഐ ടി പാര്‍ക്കുകളില്‍ ഒന്നിലധികം മദ്യശാലകള്‍; ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു

പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് എക്‌സൈസ് മന്ത്രി എം ലിജു ആശ്യപ്പെട്ടു. ഇത് അംഗീകരിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ ചട്ടഭേദഗതി മാറ്റിവെക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലെ എതിര്‍പ്പിനെ തുടര്‍ന്ന് ഐ ടി പാര്‍ക്കുകളില്‍ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് എക്‌സൈസ് മന്ത്രി എം ലിജു ആശ്യപ്പെട്ടു. ഇത് അംഗീകരിച്ച മുഖ്യമന്ത്രി വി ഡി സതീശന്‍ ചട്ടഭേദഗതി മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടഭേദഗതിയെ പ്രതിപക്ഷ എം എല്‍ എമാരും സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഐ ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഐ ടി പാര്‍ക്കിന്റെ ഡെവലപ്പര്‍ക്കുമാത്രം ലൈസന്‍സ് അനുവദിക്കാനുള്ള ചട്ടവും കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ ഒരു പാര്‍ക്കിന്റെയും മേധാവികള്‍ ബാറിന് അപേക്ഷിച്ചില്ല. ഈ സാഹചര്യത്തില്‍ കോ ഡെവലപ്പര്‍മാര്‍ക്കും ലൈസന്‍സ് അനുവദിക്കണമെന്ന് ഐ ടി വകുപ്പ് ശിപാര്‍ശ ചെയ്തു. ഇതോടെ ഡെവപ്പലര്‍ക്കും കോ-ഡെവപ്പലപ്പര്‍ക്കും, ശിപാര്‍ശ ചെയ്യുന്ന കമ്പനികള്‍ക്കും ലൈസന്‍സ് അനുവദിക്കാമെന്ന ചട്ട ഭേദഗതി നിര്‍ദേശം മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതാണ് ധനകാര്യ സബ്ജറ്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഒരു ക്യാമ്പസില്‍ ഒന്നിലധികം മദ്യശാല എന്ന നിര്‍ദേശത്തെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എതിര്‍പ്പ് വന്നതോടെ മാറ്റിവെക്കുകയായിരുന്നു.

Content Highlights: The Kerala Assembly Subject Committee has deferred a proposed rule amendment regarding liquor licenses. The amendment sought to allow multiple liquor bars within IT parks across the state. Further discussions will take place before a final decision is made on the policy change.

 

---- facebook comment plugin here -----

Latest