National
തമിഴ്നാട്ടില്‍ നാടന്‍ ബാംബ് വിഴുങ്ങിയ ആനക്കുട്ടിക്ക് ദാരുണാന്ത്യം
രണ്ട് വയസ്സുള്ള പെണ്‍ ആനക്കുട്ടിയാണ് ചത്തത്
ചെന്നൈ| തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലം ടൈഗര്‍ റിസര്‍വില്‍ നാടന്‍ ബോംബ് വിഴുങ്ങിയ ആനക്കുട്ടിക്ക് ദാരുണാന്ത്യം. രണ്ട് വയസ്സുള്ള പെണ്‍ ആനക്കുട്ടിയാണ് ചത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കര്‍ഷകനെ അറസ്റ്റ് ചെയ്തു.
ഗുത്തിയലത്തൂര്‍ റിസര്‍വ് വനത്തില്‍ പട്രോളിങ് നടത്തിയ വനപാലകരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനം മൃഗഡോക്ടറെ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ആനയുടെ തുമ്പിക്കൈയിലും വായിലും രക്തസ്രാവമുള്ള മുറിവുകള്‍ കണ്ടെത്തി. നാടന്‍ ബോംബ് കഴിച്ചാണ് ആനക്കുട്ടി ചത്തതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃഗഡോക്ടര്‍ സ്ഥിരീകരിച്ചു.ആനകള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ കര്‍ഷകനോ വേട്ടക്കാരനോ ആയിരിക്കാം സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----






