Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു
ജാമ്യാപേക്ഷ ജനുവരി 16ന് പരിഗണിക്കും.
പത്തനംതിട്ട|ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ജനുവരി 15ന് വൈകിട്ട് രാഹുലിനെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. ജാമ്യാപേക്ഷ ജനുവരി 16ന് പരിഗണിക്കും.
---- facebook comment plugin here -----


