Education Notification
പാലിയോഗ്രഫി പഠിക്കാം
ഒരു ബാച്ചിൽ 15 പേർക്കാണ് പ്രവേശനം.
താളിയോല ഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ കൈയെഴുത്തിനെക്കുറിച്ച് പഠിക്കാൻ അവസരമൊരുങ്ങുന്നു. കേരള സർവകലാശാലക്ക് കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പാലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്‌ക്രിപ്റ്റ് കോഴ്സിലേക്ക് (പി ജി ഡി പി സി എം) അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ റെഗുലർ കോഴ്‌സാണിത്. രണ്ട് സെമസ്റ്റർ ദൈർഘ്യമുള്ള പ്രോഗ്രാമിൽ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ, പ്രൊജക്ട് എന്നിവയുണ്ടാകും. ഒരു ബാച്ചിൽ 15 പേർക്കാണ് പ്രവേശനം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോ ടെ ബിരുദം.
പാലിയോഗ്രഫി, മാനുസ്‌ക്രിപ്‌റ്റോളജി എന്നീ പഠനശാഖകളിൽ അറിവുണ്ടാക്കുന്നതിനൊപ്പം എഴുത്തുശൈലിയിൽ ഇതുവരെ സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ സംബന്ധിച്ച പഠനവും പാഠ്യപദ്ധതിയിലുണ്ട്. പുരാതന കൈയെഴുത്ത് പ്രതികളുടെ ശൈലി, ഗവേഷണം തുടങ്ങിയവ കോഴ്സിൽ ഉൾപ്പെടും. ചരിത്ര ഗവേഷകർ, ഭാഷാഗവേഷകർ, പുരാരേഖ വിദഗ്ധർ തുടങ്ങിയവർക്ക് കോഴ്സ് കരിക്കുലം പ്രയോജനപ്പെടും.
പാലിയോഗ്രഫി, മാനുസ്‌ക്രിപ്‌റ്റോളജിയിലെ അടിസ്ഥാന ആശയങ്ങൾ, റൈറ്റിംഗ് മെറ്റീരിയൽസ്, ഗ്രന്ഥസ്‌ക്രിപ്റ്റ്, കൺസർവേഷൻ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ്, വട്ടെഴുത്ത് സ്‌ക്രിപ്റ്റ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് സിലബസ്.
തിരഞ്ഞെടുപ്പ്: സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി രണ്ടിനാണ് പ്രവേശന പരീക്ഷ. ക്ലാസ്സുകൾ മാർച്ച് രണ്ടിന് തുടങ്ങും.
അപേക്ഷ: സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറിയിൽ നിന്നോ സർവകലാശാല വെബ്‌സൈറ്റിലോ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സെൽഫ് അറ്റസ്റ്റഡ് പകർപ്പുകൾ സഹിതം തപാലായി അയക്കണം.
വിലാസം: The Professor & Head Oriental Research Institute & Manuscript Library, University of Kerala, Kariavattom, Thiruvananthapuram,
അവസാന തീയതി: വ്യാഴാഴ്ച. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.






