Connect with us

Kerala

കൂത്തുപറമ്പില്‍ വനം വകുപ്പിന്റെ വാഹനമിടിച്ച് യുവതിക്ക് പരിക്ക്

മദ്യപിച്ച് നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍| കൂത്തുപറമ്പില്‍ വനം വകുപ്പിന്റെ വാഹനം കാറിലിടിച്ച് അപകടം. അപകടത്തില്‍ കാ
ര്‍ യാത്രക്കാരിയായ കതിരൂര്‍ സ്വദേശി നിബയ്ക്ക്(29)പരുക്കേറ്റു. ഇവരെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ വനം വകുപ്പിന്റെ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യപിച്ച് നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി പി. രഘുനാഥനെ(54) ആണ് കസ്റ്റഡിയിലെടുത്തത്.പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

 

---- facebook comment plugin here -----

Latest