National
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്; ആര്‍ എസ് എസ് നേതാക്കളുമായും കൂടിക്കാഴ്ച
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി | ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചു. 2020 ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തിസംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ഇന്നലെയാണ് സംഘം ബിജെപി ഓഫീസിലെത്തിയത്. ബിജെപി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തി.സിപിസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി വിദേശകാര്യ വകുപ്പ് വക്താവ് വിജയ് ചൗതായിവാലെ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
ചൊവ്വാഴ്ച ആര്‍എസ്എസ് അംഗങ്ങളുമായും സിപിസി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലോടെയാണ് ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു






