Connect with us

Kerala

തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും; തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും ഉത്തരവാദികള്‍: സുപ്രീം കോടതി

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കര്‍മ പദ്ധതി ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| തെരുവു നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

നായപ്രേമികളും തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും നായ കടിച്ച സംഭവങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളേയോ പ്രായമായവരേയോ നായ കടിക്കുന്നു. ഇവരുടെ പരുക്കിനും മരണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകളോട് കനത്ത നഷ്ടപരിഹാരം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. കൂടാതെ തെരുവു നായ്ക്കളെ പോറ്റുന്നവരുടെ മേല്‍ ഉത്തരവാദിത്തം ചുമത്തപ്പെടുമെന്നും കോടതി വ്യക്തമാക്കി. റോഡുകളില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യണമെന്ന് അധികാരികളോട് നിര്‍ദേശിച്ച 2025 നവംബര്‍ 7ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രശ്നം സങ്കീര്‍ണമായിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കര്‍മ പദ്ധതി ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

---- facebook comment plugin here -----

Latest