Connect with us

Kerala

പത്ത് രൂപക്ക് ഭക്ഷണം; കൊച്ചിയില്‍ ഇന്ദിര കാന്റീനുകള്‍ ആരംഭിക്കാനൊരുങ്ങി കോര്‍പറേഷന്‍

തെരുവ് നായകള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം കൊടുക്കാന്‍ അനുവദിക്കില്ല

Published

|

Last Updated

കൊച്ചി |  കൊച്ചി കോര്‍പ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 ഇന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കൊച്ചി മേയര്‍ വി കെ മിനിമോള്‍ .ഈ വരുന്ന 50 ദിവസം 50 ദിന കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തീവ്ര കൊതുക നിവാരണ യജ്ഞത്തിനാണ് പ്രഥമ പരിഗണന.

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും.ഇവിടെ 10 രൂപക്ക് ഭക്ഷണം നല്‍കും. പ്രാതലും രാത്രി ഭക്ഷണവുമാണ് 10 രൂപ നിരക്കില്‍ ലഭ്യമാക്കുക. കോര്‍പ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുക. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പദ്ധതികള്‍

തെരുവുനായ്ക്കളെ ദത്തെടുക്കാനും അവസരം നല്‍കും. തെരുവ് നായകള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം കൊടുക്കാന്‍ അനുവദിക്കില്ല. പകരം കോര്‍പ്പറേഷന്‍ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളില്‍ ഭക്ഷണം നല്‍കും. കൂടാതെ എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനും അവസരം ഒരുക്കും

 

Latest