Connect with us

Kerala

കക്കൂസ് മാലിന്യം തോട്ടില്‍ തള്ളി; പ്രതി പിടിയില്‍

പരിസരത്തുളള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ മാലിന്യം കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്

Published

|

Last Updated

റാന്നി |  കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ പഴകുളം വലിയവിളയില്‍ മുഹമ്മദ് അഫ്സല്‍ (25) ആണ് അറസ്റ്റിലായത്. പെരുനാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍പ്പെട്ട കൂനംകര തോട്ടില്‍ പുലര്‍ച്ചെ പല ദിവസങ്ങളിലായി ടാങ്കറില്‍ കക്കൂസ് മാലിന്യം കൊണ്ട് തള്ളുകയായിരുന്നു.

പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തുളള സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ മാലിന്യം കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജലക്ഷാമം അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് കൂനംങ്കര തോട്ടിലെ വെള്ളമാണ് പ്രദേശവാസികള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. പെരുനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുരുവിള സക്കറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. അന്വേഷണത്തിന് എസ് സി പി ഒ മാരായ സുകേഷ് രാജ് ആര്‍, വിജേഷ് എന്നിവര്‍ പങ്കാളികളായി.

 

---- facebook comment plugin here -----