Kerala
ചെക്ക് കേസില്‍ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
2016 ല്‍ ചെക്കുക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയ്ക്കെതിരെ 2024 ല്‍ കോടതി എല്‍ പി വാറന്റ് പുറപ്പെടുവിച്ചിരുന്നു
ചിറ്റാര്‍ | വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ ചെക്കുക്കേസിലെ പ്രതി പിടിയിലായി. ചിറ്റാര്‍ നീലിപിലാവ് കുടപ്പനക്കുളം പതാലില്‍ വീട്ടില്‍ ഗിരീഷ് വര്‍മ(46) ആണ് അറസ്റ്റിലായത്.
2016 ല്‍ ചെക്കുക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയ്ക്കെതിരെ 2024 ല്‍ കോടതി എല്‍ പി വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, സി പി ഒമാരായ അന്‍വര്‍ഷ, സച്ചിന്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.
---- facebook comment plugin here -----






