Kerala
ബലാത്സംഗ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും
പിഴ അടക്കാത്ത പക്ഷം ആറ് മാസം അധികം കഠിന തടവ് അനുഭവിക്കേണ്ടി വരും.
പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ല്‍ ചിറ്റാര്‍ സ്റ്റേഷനില്‍ രജിസ്ററര്‍ ചെയ്ത കേസില്‍ ചിറ്റാര്‍ മീന്‍കുഴി ശാന്തിഭവനത്തില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന സുജിത്(37)നെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറ് മാസം അധികം കഠിന തടവ് അനുഭവിക്കേണ്ടി വരും.
പത്തനംതിട്ട ഡിവൈ എസ് പിയായിരുന്ന കെ ബൈജുകുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി സ്പെക്ഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹരികൃഷ്ണന്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ആയ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജു റ്റി ഏകോപിപ്പിച്ചു. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.






