Connect with us

International

ഇറാനിലെ നൂറുക്കണക്കിന് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്റാഈൽ; ദൃശ്യങ്ങൾ പുറത്തുവിട്ടു

ഇസ്റാഈൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും വ്യോമസേന

Published

|

Last Updated

ടെഹ്‍റാൻ | നൂറുകണക്കിന് ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്റാഈൽ വ്യോമസേന തങ്ങളുടെ എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ചു. അമേരിക്കയുമായി മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ സംയുക്ത സൈനിക നീക്കം നടപ്പിലാക്കിയതെന്ന് ഇസ്റാഈൽ സൈന്യം വ്യക്തമാക്കി.

പടിഞ്ഞാറൻ ഇസ്റാഈലിലെ നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായും ഇതേസമയം തന്നെ ഇസ്റാഈൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും വ്യോമസേന അറിയിച്ചു. ഇസ്റാഈൽ പ്രതിരോധ സേനയും (ഐ ഡി എഫ്) അമേരിക്കൻ സൈന്യവും തമ്മിലുള്ള പൂർണ്ണമായ ഏകോപനത്തോടെയാണ് ഈ വിപുലമായ ആക്രമണം നടത്തിയത്.

ഇറാന്റെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ തകർത്തതായും മാസങ്ങൾ നീണ്ട സംയുക്ത ആസൂത്രണമാണ് ഇതിന് പിന്നിലെന്നും ഇസ്റാഈൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്.

 

Summary

The Israeli Air Force has released the first visuals of its extensive airstrikes on military targets in Iran, including missile launchers. The IDF confirmed that the operation was a joint effort with the United States, following months of meticulous planning and coordination between the two militaries. As hundreds of targets in western Iran were struck, Israel’s air defense systems were also active in intercepting retaliatory threats launched from Iranian territory.

---- facebook comment plugin here -----

Latest