Connect with us

Kerala

സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ല: വി ഡി സതീശന്‍

പോളിങ് ശതമാനം കുറഞ്ഞതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്. വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണമാണെന്ന് കെ സുധാകരന്‍.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം.

പലയിടത്തും വോട്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങേണ്ടി വന്നു. പോളിങ് ശതമാനം കുറഞ്ഞതും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം അന്വേഷിക്കണം: സുധാകരന്‍
വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ആരോപിച്ചു. സ്ത്രീകളടക്കം ഇപ്പോഴും ക്യൂ നില്‍ക്കുകയാണ്. താമസമുണ്ടായതിന്റെ കാരണം അന്വേഷിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest