Connect with us

National

സഞ്ജുവിന്റെ പോരാട്ടവും വിഫലമായി; ഡല്‍ഹിയോട് 20 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന്‍

46 പന്തില്‍ നിന്ന് 86 റണ്‍സാണ് സഞ്ജു നേടിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഐപിഎല്ലില്‍ വീണ്ടും തോല്‍വി വഴങ്ങി രാജസ്ഥാന്‍. ഡല്‍ഹിയോട് 20 റണ്‍സിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡല്‍ഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്‍ 201ല്‍ അവസാനിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസന്‍ കളം നിറഞ്ഞ് പോരാടിയെങ്കിലും രക്ഷയായില്ല. ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 221 റണ്‍സ് നേടി. രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ ജയ്‌സ്വാളിനെ നഷ്ടമായി. പിന്നാലെ ബട്‌ലറും വലിയ പോരാട്ടം പുറത്തെടുക്കാതെ മടങ്ങി. ജയ്‌സ്വാള്‍ നാല് റണ്‍സും ബട്‌ലര്‍ 19 റണ്‍സുമാണ് നേടിയത്. മുന്നില്‍ നിന്ന് നയിച്ച സഞ്ജുവിന്റെ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. 46 പന്തില്‍ നിന്ന് 86 റണ്‍സാണ് സഞ്ജു നേടിയത്. ആറു സിക്‌സും 8 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 15-ാമത്തെ ഓവര്‍ എറിയാന്‍ എത്തിയ ഖലീല്‍ അഹമ്മദിന്റെ 4മത്തെ പന്തില്‍ സഞ്ജുവിന്റേയും വിക്കറ്റ് വീണു

 

Latest