Connect with us

Kerala

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്

Published

|

Last Updated

കൊച്ചി |  എന്‍സിഇആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച സംഭവത്തില്‍ കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പോലീസ്. എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. 1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.

 

സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു.പാഠപുസ്തകങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പോലീസ്