ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി. ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്‌കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരാളെങ്കിലും ടെസ്റ്റിന് എത്തിയാല്‍ നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ആദ്യം ആരും ടെസ്റ്റിന് വന്നിരുന്നില്ല. പിന്നീട് രണ്ടുപേര്‍ എത്തി. എന്നാല്‍ രണ്ടു പേരും ടെസ്റ്റില്‍ പങ്കെടുക്കാതെ മടങ്ങി. ഇന്നത്തെ തീയതി റദ്ദായതിനെ തുടര്‍ന്നാണ് ഇവര്‍ ടെസ്റ്റില്‍ പങ്കെടുക്കാതെ മടങ്ങിയത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
