Connect with us

polling percentage

വോട്ടര്‍മാര്‍ക്ക് നിസ്സംഗത; ബി ജെ പി ആശങ്കയില്‍

രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ വന്‍ ഇടിവ്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തിലുണ്ടായ കുറവ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കു തിരിച്ചടി ലഭിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്ന നരേന്ദ്രമോദി പ്രഭാവം അസ്തമിച്ചതിന്റെ സൂചനയാണ് രണ്ടാഘട്ടത്തിലും വോട്ടര്‍മാര്‍ പ്രകടിപ്പിച്ച നിസ്സംഗത എന്നാണു സൂചന.

ഇതുവരെ പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് വോട്ടെടുപ്പ് നടന്ന 88 മണ്ഡലങ്ങളില്‍ 61.40 ശതമാനമാണ് പോളിങ്. ലോക്‌സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ബി ജെ പി കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തിയപ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്. 2019 ല്‍ രണ്ടാം ഘട്ടത്തില്‍ 69.45 ആയിരുന്നു പോളിങ് ശതമാനം.

ഒടുവിലെ കണക്ക് അനുസരിച്ച് എട്ട് ശതമാനത്തോളം കുറവാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടായത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനം ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 54 ശതമാനമാണ് പോളിങ്. നാളെയോടെയെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ. അത് അനുസരിച്ച് ഇതില്‍ ചെറിയ വ്യത്യാസങ്ങല്‍ വന്നേക്കാം.

കടുത്ത മത്സരം നടക്കുന്ന രാജസ്ഥാനില്‍ 63.56 ശതമാനവും പശ്ചിമ ബംഗാളില്‍ 71.84 ശതമാനവുമാണ് പോളിങ്. മധ്യപ്രദേശില്‍ 56.29 ശതമാനമാണ് പോളിങ് രേഖപ്പെടു ത്തിയി രിക്കുന്നത്. 78 ശതമാനമുള്ള ത്രിപുരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.

മണിപ്പൂരില്‍ 77 ശതമാനവും പോളിങുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത് നാല് മണ്ഡലങ്ങളില്‍ ത്രികോണ മത്സരവും രണ്ട് മണ്ഡലങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലായിരുന്നു മത്സരം. ശക്തികേന്ദ്രങ്ങളില്‍ വോട്ട് ശതമാനം കുറഞ്ഞത് ബി ജെ പിക്ക് കനത്ത ആഘാതമായി.

 

---- facebook comment plugin here -----

Latest