Connect with us

Ongoing News

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഈ വര്‍ഷം കൂടി മാത്രം; വിരമിക്കലിനൊരുങ്ങി മാര്‍ത്ത

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും റെക്കോര്‍ഡ് ഗോള്‍ സ്‌കോറര്‍ ആണ് മാര്‍ത്ത.

Published

|

Last Updated

ബ്രസീലിയ | അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട ചൊല്ലാനൊരുങ്ങി ബ്രസീലിന്റെ ഇതിഹാസ താരം മാര്‍ത്ത വിയേറ ഡാ സില്‍വ. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് താരത്തിന്റെ തീരുമാനം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ബ്രസീല്‍ ടീമിന്റെ ഭാഗമായി മാര്‍ത്തയുണ്ടാകും. ഇത് താരത്തിന്റെ അവസാന അന്താരാഷ്ട്ര ഇവന്റ് ആയേക്കും.

‘ഒളിംപിക്‌സിന് പോവുകയാണെങ്കില്‍ അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കും. ഒളിംപിക്‌സില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ദേശീയ ടീമിനൊപ്പം ഇത് എന്റെ അവസാന വര്‍ഷമായിരിക്കും. 2025ല്‍ ദേശീയ ടീമില്‍ മാര്‍ത്ത ഉണ്ടാകില്ല’- സി എന്‍ എന്നിനോട് സംസാരിക്കവേ മാര്‍ത്ത പറഞ്ഞു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും റെക്കോര്‍ഡ് ഗോള്‍ സ്‌കോറര്‍ ആണ് മാര്‍ത്ത. ലോകകപ്പില്‍ ബ്രസീല്‍ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തതും മാര്‍ത്തയാണ്-17 തവണ. ബ്രസീലിന്റെ ഒരു വനിത, പുരുഷ താരത്തിനും ഇത്രയും ഗോള്‍ ലോകകപ്പില്‍ നേടാനായിട്ടില്ല. ആറ് ലോകകപ്പുകളിലായി 23 മത്സരങ്ങളില്‍ നിന്നാണ് മാര്‍ത്ത് 17 ഗോളുകള്‍ അടിച്ചത്.

2007ലെ ലോകകപ്പില്‍ മാര്‍ത്ത നയിച്ച ലോകകപ്പ് ടീം കപ്പിനരികെ വീണു പോവുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ ജര്‍മനിയോടാണ് ബ്രസീലിന് അടിയറവു പറയേണ്ടി വന്നത്. കഴിഞ്ഞ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടപ്പോഴും തനിക്ക് ഇനി ലോകകപ്പ് ഇല്ലെന്ന് മാര്‍ത്ത പ്രഖ്യാപിച്ചിരുന്നു.

2004ലെ ഏതന്‍സ്, 2008ലെ ബീജിങ് ഒളിംപിക്‌സുകളില്‍ മാര്‍ത്തയുടെ ബ്രസീല്‍ വെള്ളി മെഡല്‍ നേടിയിരുന്നു. രണ്ട് ഫൈനലിലും അമേരിക്കയോടാണ് ബ്രസീല്‍ പരാജയപ്പെട്ടത്.

Latest