Friday, July 28, 2017
Tags Posts tagged with "ENDOSULFAN"

Tag: ENDOSULFAN

എന്‍ഡോസള്‍ഫാന്‍: ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതംബാധിച്ച ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്‍മകജെയിലെ സുന്ദരനായിക്-താര ദമ്പതികളുടെ മകനാണ് മരിച്ചത്. തല വളരുന്ന (ഹൈഡ്രോസെഫാലസ്) വിചിത്ര രോഗം ബാധിച്ചാണ് മരണം. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു കുട്ടി മരിച്ചത്....

നിരോധിത കീടനാശിനികള്‍ വിപണിയില്‍ സുലഭം

പത്തനംതിട്ട: മനുഷ്യജീവന് അപകടമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട കീടനാശിനികള്‍ വീണ്ടും വിപണിയില്‍ എത്തുന്നു. തമിഴ്‌നാട് ആന്ധ്ര, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ മാരക കീടനാശിനികള്‍ കേരളത്തില്‍ എത്തുന്നത്....

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പിടിച്ചുവാങ്ങിയ അവകാശങ്ങള്‍

കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇരകളായ അമ്മമാരും കുഞ്ഞുങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ജനുവരി 26 മുതല്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് വിജയകരമായ പരിസമാപ്തിയുണ്ടായിരിക്കുന്നു. പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിക്കുകയോ...

മുഴുവന്‍ പഞ്ചായത്തുകളിലും നഷ്ടപരിഹാരം; എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ തീരുമാനങ്ങളുണ്ടായതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. നിലവില്‍ വിതരണം ചെയ്ത നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവായിപ്പോയവര്‍ക്ക് ഫെബ്രുവരി 15ന് മുമ്പ് വിതരണം ചെയ്യും. നഷ്ടപരിഹാരം ജില്ലയിലെ...

എന്‍ഡോസള്‍ഫാന്‍: റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം 24ന്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രത്യേക പാക്കേജിന്റെ ഭാഗമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍(പി എം ജി എസ് വൈ)ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് റോഡുകളില്‍ രണ്ടെണ്ണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 24ന് പി...

എന്‍ഡോസള്‍ഫാന്‍ ടൈ്രബ്യൂണലിന് കരട് രൂപം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന്റെ കരട് രൂപം തയ്യാറാക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ട്രൈബ്യൂണലിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കണമെന്ന കമ്മീഷന്‍...

കാസര്‍കോട്ടെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം

കണ്ണൂര്‍:കാസര്‍കോട്ടെ രണ്ട് പഞ്ചായത്തുകളിലെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമുള്ളതായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പഠന സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാസര്‍കോട്ടെ 11 പഞ്ചായത്തുകളില്‍ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധ...

എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞ് മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു പിഞ്ചുകുഞ്ഞ് കൂടി മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ സ്വലാഹുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകനായ എട്ട് മാസം പ്രായമുള്ള സിനാന്‍ ആണ് മരിച്ചത്.തല വളര്‍ന്നു വലുതാവുന്ന ഹൈഡ്രോ സിഫിലിസ് എന്ന...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും: മന്ത്രിമാര്‍

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന...

എന്‍ഡോസള്‍ഫാന്‍: നിരാഹാര സമരം അവസാനിപ്പിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമരസമിതി ഉയര്‍ത്തിയ ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചത്. ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും...
Advertisement