Friday, December 2, 2016
Tags Posts tagged with "egypt"

Tag: egypt

രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് വിട്ടു നല്‍കാന്‍ ഈജിപ്ത് തീരുമാനം

കൈറോ: ചെങ്കടലില്‍ തങ്ങളുടെ അധീനതയിലുള്ള രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് വിട്ടു നല്‍കാന്‍ ഈജിപ്ത് സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചദിന സന്ദര്‍ശനത്തിനായി സഊദി ഭരണാധികാരി ഈജിപ്തില്‍ എത്തിയതിന് പിന്നാലെയാണ് തീരുമാനം. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ്...

ഈജിപ്ത് പ്രധാനമന്ത്രി ഇബ്‌റാഹീം മെഹ്‌ലബ് രാജിവെച്ചു

കെയ്‌റോ: ഈജിപ്ത് പ്രധാനമന്ത്രി ഇബ്രാഹീം മെഹ്‌ലബ് രാജിവെച്ചു. രാജി പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസി സ്വീകരിച്ചു. ഇതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ പെട്രോളിയം മന്ത്രി ശരീഫ് ഇസ് മാഇൗലിനെ നിയമിച്ചുകൊണ്ട് പ്രസിഡൻറ്...

സിനായില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി

കൈറോ: സിനായിലെ ഗ്രാമങ്ങള്‍ക്ക് നേരെ ഈജിപ്ത് ഹെലികോപ്റ്ററുകള്‍ ബോംബാക്രമണം നടത്തി. സൈനികര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈജിപ്ത് ഇവിടെ ആക്രമണം ആരംഭിച്ചത്. അല്‍ മഹദിയ്യ, തുമ അല്‍ മുകത്ത എന്നീ ഗ്രാമങ്ങളിലാണ്...

ഹുസ്‌നി മുബാറകിന് എതിരെയുള്ള കോടതി വിധി നീട്ടിവെച്ചു

കൈറോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെയുള്ള കോടതി വിധി നീട്ടിവെച്ചു. അഴിമതി, 2011ല്‍ നടന്ന ജനകീയ വിപ്ലവം അടിച്ചമര്‍ത്താനെന്ന പേരില്‍ നൂറുകണക്കിന് പ്രതിഷേധക്കാരെ കൊലപ്പെടുത്തി എന്നീ കേസുകളാണ്...

അല്‍സീസീ ചുമതലയേറ്റു

കെയ്‌റോ:അബ്ദുല്‍ ഫത്താഹ് അല്‍സീസി ഈജിപ്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.മുന്‍ സൈനിക മേധാവിയാണ് അല്‍സീസി.കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 96 ശതമാനത്തിലധികം വോട്ട് നേടി അല്‍സീസി ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ 47 ശതമാനം...

അല്‍സീസിയെ ഈജിപ്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കെയ്‌റോ:അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ ഈജിപ്ത് പ്രസിഡന്റായി ഇലക്ഷന്‍ കമീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.96.91 ശതമാനം വോട്ട് നേടിയാണ് മുന്‍ പട്ടാള മേധാവി കൂടിയായ സീസി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുന്ന പുതുയുഗപ്പിറവിക്കായിപരിശ്രമിക്കാന്‍  രാജ്യത്തെ...

മുര്‍സി അനുകൂലികള്‍ക്ക് ജീവപര്യന്തം

കെയ്‌റോ: ഈജിപ്ത് മുന്‍പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഫയ്യൂം പ്രവിശ്യയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ കേസിലാണ് 28 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ശിക്ഷിച്ചത്. കൊലപാതകം, അക്രമം എന്നീ...

കൈറോയില്‍ സൈനിക ബസിന് നേരെ വെടിവെപ്പ്; ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ സൈനിക ബസിന് നേരെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സംഘടനയായ ബ്രദര്‍ഹുഡാണെന്ന് സൈന്യം...

മുര്‍സിയെ വിചാരണ ചെയ്തു

കൈറോ: 2011ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വിചാരണ ചെയ്തു. 'ഞാന്‍ രാജ്യത്തിന്റെ പ്രസിഡന്റാണ്. എന്നെ എങ്ങനെ നിശ്ശബ്ദനാക്കാന്‍ സാധിക്കുമെന്ന്?' മുര്‍സി കോടതിയില്‍ ആക്രോശിച്ചു. ജനകീയ...

ഈജിപ്തില്‍ ബ്രദര്‍ഹുഡ് തേര്‍വാഴ്ച; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കൈറോ: ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഈജിപ്തില്‍ വ്യാപക ആക്രമണങ്ങള്‍. പോലീസും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കൈറോയിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി കെട്ടിടം സര്‍ക്കാര്‍...