വിശ്വാസിലോകം പെരുന്നാൾ നിറവിൽ

റമസാനിലൂടെ നേടിയ ആത്മീയ ചെെതന്യം കെെവിടരുതെന്ന് പെരുന്നാൾ സന്ദേശത്തിൽ നേതാക്കൾ. 
Posted on: July 6, 2016 11:00 am | Last updated: July 7, 2016 at 9:05 am
SHARE

ss-150925-eid-al-adha-05-jpo.nbcnews-ux-1024-900കോഴിക്കോട്: വിശ്വാസിലോകം പെരുന്നാൾ നിറവിൽ. തക്ബീറിൻെറ മന്ത്രധ്വനികൾ ഉരുവിട്ട് പള്ളികളിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തും ബന്ധുവീടുകളിൽ സന്ദർശനം നടത്തിയും ഏവരും ആഘോഷത്തിൻെറ തിരക്കിലാണ്. സഉൗദി അറേബ്യ, യുഎഇ അടക്കം ഗൾഫ് നാടുകളിലും ഇന്ന് തന്നെയാണ് പെരുന്നാൾ. സ്നേഹവും സാഹോദര്യവും ഉൗട്ടിയുറപ്പിക്കലാണ് പെരുന്നാളിന്റെ സന്ദേശം. ഇൗ സന്ദേശം എല്ലാവരും ഉൾെക്കാള്ളണമെന്ന് വിവിധ പണ്ഢിതന്മാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

കാന്തപുരം എ പി അബൂബക്കർ മുസ്സിയാർ ചാലിയം ജുമുഅ മസ്ജിദിലു‌ം ഡോ. എപി അബ്ദുൽ ഹക്കീ‌ം അസ്ഹരി കോഴിക്കോട് മർകസ് കോംപ്ലക്സിലും പെരുന്നാൾ ജുമുഅക്ക് നേതൃത്വം നൽകി.

Cmpi093XYAA1w3z
വിശുദ്ധ ഹറം ശരീഫ്. പെരുന്നാൾ നിസ്കാരം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കാഴ്ച

ചെറിയവനും വലിയവനും ദരിദ്രനും സമ്പന്നനും വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള അവസരമത്രെ ചെറിയ പെരുന്നാൾ. ഒരാള്‍ പോലും ചെറിയപെരുന്നാള്‍ ദിനം പട്ടിണി കിടന്നുകൂടാ എന്ന ഇസ്ലാമിന്റെ നിഷ്‌കര്‍ഷയാണ് ചെറിയപെരുന്നാള്‍ ദിനത്തിലെ ഫിത്വര്‍ സക്കാത്തിന്റെ സന്ദേശം. ചെറിയപെരുന്നാള്‍ ദിവസത്തെ ചെലവ് കഴിച്ച് മിച്ചം വരുന്നവര്‍ ഇല്ലാത്തവന് ഫിത്വര്‍ സക്കാത്ത് നല്‍കണം. നാട്ടില്‍ പ്രചാരത്തിലുള്ള ധാന്യമാണ് നല്‍കേണ്ടത്.

ഒരു മാസത്തെ വ്രതത്തിലൂടെ നേടിയ പുണ്യം ഒറ്റ ദിവസത്തെ ആഘോഷത്തിലൂടെ നഷ്ടപ്പെടുത്തരുതെന്ന് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. ആഹ്ലാദത്തിനിടയില്‍ ഇസ്ലാമിക ചിട്ടകള്‍ കൈവെടിയരുതെന്നും അവര്‍ ഉത്‌ബോധിപ്പിച്ചു.
മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദ് ആസംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസ്സുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനമെന്ന് അദ്ദേഹം ആശംസിച്ചു.