Connect with us

Kerala

ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ തിരിച്ചയച്ചു

ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്പത്തി ഏഴാം നമ്പര്‍ ബൂത്തിലാണ് യുവതി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ ഉദ്യോഗസ്ഥര്‍  തിരിച്ചയച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യുവതി മഷി പൂര്‍ണമായും മായ്ക്കാതെ വീണ്ടും വോട്ട് ചെയ്യാന്‍ എത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തിരിച്ചയക്കുകയായിരുന്നു.

ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമ്പത്തി ഏഴാം നമ്പര്‍ ബൂത്തിലാണ് യുവതി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

---- facebook comment plugin here -----

Latest