Connect with us

Kannur

ഉംറക്ക് എത്തിയയാള്‍ മക്കയില്‍ നിര്യാതനായി

മക്ക ഐ സി എഫ് വെല്‍ഫയര്‍ ടീമിന് കീഴില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് മക്കയില്‍ ഖബറടക്കി.

Published

|

Last Updated

മക്ക | സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് വന്ന മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മന്‍സിലില്‍ താമസിക്കുന്ന (റിട്ട. ടെലികോം എന്‍ജിനീയര്‍) സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്ന എസ് എം കെ തങ്ങള്‍ (76) നിര്യാതനായി.

അസുഖത്തെ തുടര്‍ന്ന് മക്ക സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ പരപ്പനങ്ങാടി സ്വദേശിനിയായ സുലൈഖാ ബീവി എസ് എം കെ തങ്ങള്‍ക്കൊപ്പം ഉംറക്ക് കൂടെയുണ്ടായിരുന്നു.

മക്കള്‍: ഹബീബ് കോയ തങ്ങള്‍ (അക്ബര്‍ ട്രാവല്‍സ്) അമീന്‍ തങ്ങള്‍, (സഊദി) പരേതനായ മുഹ്‌സിന്‍ തങ്ങള്‍, ഷമീം തങ്ങള്‍, (ബോംബെ), ഫൗസിയ ബീവി, കബീര്‍ തങ്ങള്‍. മരുമക്കള്‍: റൈഹാനത്ത് ബീവി, (കരുവന്‍ തിരുത്തി), റുക്‌സാന ബീവി (കാരക്കാട്), ഷദീദ ബീവി (കുറ്റിയാടി), സയ്യിദ് മുഹമ്മദ് ബുഖാരി (ഷാര്‍ജ). സഹോദരങ്ങള്‍: മര്‍ഹൂം ഉമ്മുല്‍ഖൈറ ബീവി, മര്‍ഹൂം ഹബീബ് കോയ തങ്ങള്‍ (മാഹി), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങള്‍ (കതിരൂര്‍), ഡോ. സയ്യിദ് ഹാഷിം തങ്ങള്‍ (കണ്ണൂര്‍), ഫസല്‍ തങ്ങള്‍ (ദുബൈ), ഇബ്‌റാഹീം പൂകോയ തങ്ങള്‍ (ഓടത്തില്‍ പള്ളി), സൈനബ ബീവി (മമ്പുറം), ശറഫുദ്ദീന്‍ തങ്ങള്‍ (മെട്രോ).

മക്ക ഐ സി എഫ് വെല്‍ഫയര്‍ ടീമിന് കീഴില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് മക്കയില്‍ ഖബറടക്കി. മക്ക ഐ സി എഫ് ഭാരവാഹികളും മകന്‍ അമീന്‍ തങ്ങളും സഹോദരന്‍ ഫസല്‍ തങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.

 

Latest