Connect with us

From the print

എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍

പുനഃസംഘടിപ്പിച്ച ശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് എന്‍ അലി അബ്ദുല്ലയെ ചെയര്‍മാനായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി എന്‍ അലി അബ്ദുല്ലയെ വീണ്ടും തിരഞ്ഞെടുത്തു.

പുനഃസംഘടിപ്പിച്ച ശേഷം കുറുക്കോളി മൊയ്തീന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് എന്‍ അലി അബ്ദുല്ലയെ ചെയര്‍മാനായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

എം എല്‍ എമാരായ പി ടി എ റഹീം, കുറുക്കോളി മൊയ്തീന്‍, വി ആര്‍ സുനില്‍കുമാര്‍, കെ രാധാകൃഷ്ണന്‍ എം പി, ഡോ. പുനലൂര്‍ സോമരാജന്‍, നസീമ ജമാലുദ്ദീന്‍, സുമലത മോഹന്‍ദാസ്, മിനി എം മാത്യു, ഫാ. ജോര്‍ജ് ജോഷ്വ, ഫാ. റോയ് മാത്യു വടക്കേല്‍, ഫാ. ലിജോ ചിറ്റിലപ്പള്ളി, അബ്ദുര്‍റഹ്്മാന്‍ മുബാറക്, എം ആര്‍ രാജേഷ് കുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

 

---- facebook comment plugin here -----

Latest