Connect with us

Saudi Arabia

ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി

2024ലെ ആദ്യ പാദത്തില്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ എണ്ണം 2.9 ദശലക്ഷം കവിഞ്ഞിട്ടുണ്ട്.

Published

|

Last Updated

ദമാം | സഊദി കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. 1999 നവംബര്‍ 28-ന് വാണിജ്യ വ്യോമ-ഗതാഗതത്തിനായി തുറന്നുകൊടുത്തതിന് ശേഷം ആദ്യമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഓവര്‍സൈറ്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കംപ്ലയന്‍സില്‍ നിന്നും അനുമതി നേടിയെടുത്തത്.

വിമാനത്താവളങ്ങളില്‍ പാരിസ്ഥിതിക അനുമതി കൈവരിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നതായും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന മേഖലയില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പരിശ്രമം തുടരുകയാണെന്നും എയര്‍പോര്‍ട്ട് കമ്പനി സി ഇ ഒ. എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഹസ്സനി പറഞ്ഞു

2023-ല്‍ 10.9 ദശലക്ഷത്തിലധികം യാത്രക്കാര്‍ വിമാനത്താവളം വഴി യാത്ര ചെയ്തതോടെ 16.2 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 2024ലെ ആദ്യ പാദത്തില്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ എണ്ണം 2.9 ദശലക്ഷം കവിഞ്ഞിട്ടുണ്ട്. 2023ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 19 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം കൂടിയാണിത്.

 

Latest