Wednesday, December 7, 2016
Tags Posts tagged with "pakshippani"

Tag: pakshippani

പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തോടെ അവസാനിക്കും

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവസാനിക്കുമെന്ന് കളക്ടര്‍ എന്‍.പത്മകുമാര്‍ പറഞ്ഞു. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷികളെ സംസ്‌കരിച്ച സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്‌ളോറേറ്റ് തളിച്ച് അണുക്കളെ നശിപ്പിക്കലാണ്...

പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാന്‍ സാധ്യത1യില്ലെന്ന് കേന്ദ്ര സംഘം

തിരുവനന്തപുരം: കുട്ടനാട് മേഖലയില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര സംഘം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം അറിയിച്ചത്. പക്ഷിപ്പനി...

പക്ഷിപ്പനി നിയന്ത്രണ വിധേയം

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമാണെങ്കിലും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരാന്‍ തീരുമാനം. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി കാരണം ചത്ത മുഴുവന്‍ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കാനും...

ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചു. ചെന്നിത്തലയില്‍ എട്ട് സ്വകാര്യ ഹാച്ചറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ടി വരും. കാര്‍ത്തികപ്പള്ളി താലൂക്കിലും താറാവുകള്‍...

താറാവ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് സുധീരന്‍

തിരുവനന്തപുരം; താറാവ് കര്‍ഷകരുടെ വായ്പ എഴുത്തള്ളണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. കൂടുതല്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യാര്‍ത്ഥിക്കണമെന്നും സുധീരന്‍ പറഞ്ഞു.നഷ്ടപരിഹാരത്തുക നല്‍കാനുള്ള താറാവ് കര്‍ഷകര്‍ക്ക്...

പക്ഷിപ്പനി: വിഷയം പാര്‍ലമെന്റിലും

ന്യൂഡല്‍ഹി: പക്ഷിപ്പനി വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി. സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ എംപിയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി...

പക്ഷിപ്പനി: നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊന്നൊടുക്കുന്ന രണ്ട് മാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപ നഷ്ടപരിഹാരം...

പക്ഷിപ്പനി: താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു

ആലപ്പുഴ: പുറക്കാട്ട് പഞ്ചായത്തിലെ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലും. താറാവുകളെ കൊന്ന് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായമില്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തിനായി...

പക്ഷിപ്പനി: ഭീതി വേണ്ട; കര്‍ശന ജാഗ്രത

തിരുവനന്തപുരം: കുട്ടനാട് മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവയുടെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മേഖലയിലെ താറാവ്, കോഴി, വളര്‍ത്തുപക്ഷികള്‍...

പക്ഷിപ്പനി: പരിഭ്രാന്തിവേണ്ടെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ:പക്ഷിപ്പനിയില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രോഗബാധയുള്ള പ്രദേശങ്ങളില്‍ പക്ഷികളെ നാളെ കൊന്നൊടുക്കുമെന്നും  ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇതിനായി 200 അംഗ ദ്രുത കര്‍മസേനയെ നിയോഗിക്കാനും തീരുമാനിച്ചു....