Connect with us

Kerala

വോട്ടിങ് യന്ത്രത്തിലെ തകരാര്‍; വയനാട്ടില്‍ അഞ്ചിടത്ത് പോളിങ് വൈകി

പ്രശ്‌നം പരിഹരിച്ച് രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ  | വയനാട്ടില്‍ അഞ്ചിടത്ത് പോളിങ് വൈകി. വോട്ടിങ് യന്ത്രത്തിലെ തകരാറിനെതുടര്‍ന്നാണ രാവിലെ ്പോളിങ് വൈകിയത്.

എച്ച്‌ഐഎംയുപി സ്‌കൂള്‍ കല്പറ്റ, കോട്ടത്തറ 23 ആം ബൂത്ത്, ബത്തേരി മാതമംഗലം 91 ആം ബൂത്ത്, മാനന്തവാടി കെല്ലൂര്‍ 140ആം നമ്പര്‍ ബൂത്ത്, കാക്കവയാല്‍ 76ആം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് പോളിങ് വൈകിയത്. പ്രശ്‌നം പരിഹരിച്ച് രാവിലെ എട്ടോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

 

Latest