Connect with us

Kerala

വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാറുകള്‍; മാറ്റാന്‍ നടപടി തുടങ്ങി

കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 1 ല്‍ വോട്ടിങ് മെഷീന്‍ തകരാറില്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പിന് നിമിഷങ്ങ്ള്‍ മാത്രമിരിക്കെ വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാറുകള്‍ കണ്ടെത്തി.
തൃക്കാക്കരയില്‍ വിവിപാറ്റിന് തകരാര്‍ കണ്ടെത്തി. തൃക്കാക്കര വില്ലേജ് ഓഫീസ് പോളിങ് സ്റ്റേഷന്‍ 91 നമ്പര്‍ ബൂത്തിലെ വിവിപാറ്റിനാണ് തകരാര്‍. മാറ്റാന്‍ നടപടി തുടങ്ങി

കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 1 ല്‍ വോട്ടിങ് മെഷീന്‍ തകരാറില്‍. മോക്ക് പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്. പുതിയ മെഷീന്‍ ഉടന്‍ എത്തിക്കും. പത്തനംതിട്ടയിലെ ബൂത്തില്‍ വിവിപാറ്റ് പ്രവര്‍ത്തിക്കുന്നില്ല. പത്തനംതിട്ട വെട്ടൂര്‍ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാര്‍ കണ്ടെത്തിയത്. പുതിയ മെഷീന്‍ എത്തിക്കും. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍ മോക്ക് പോളിങ് വൈകുകയാണ്

 

Latest