Connect with us

Kerala

സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ ഷാഫി പറമ്പിലിന്റെ പേര് മാറിയതായി ആക്ഷേപം

ഷാഫി പറമ്പിലിനു പകരം ഷാഫി പി എന്നാണ് ലിസ്റ്റില്‍ രേഖപ്പെടുക്കിയിരിക്കുന്നത്

Published

|

Last Updated

വടകര| വോട്ടെടുപ്പ് നടക്കുന്നതിനിടെ വടകരയില്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പേര് മാറിയതായി ആക്ഷേപം.
ഷാഫി പറമ്പിലിനു പകരം ഷാഫി പി എന്നാണ് ലിസ്റ്റില്‍ രേഖപ്പെടുക്കിയിരിക്കുന്നത്.

വടകര ലോക്‌സഭാ മണ്ഡലത്തിലെ മൊകേരിയിലെ രണ്ട് ബൂത്തുകളിലും കൂത്തുപറമ്പ് മണ്ഡലത്തിലെ 96, 98 ബൂത്തുകളിലുമാണ് സംഭവം. പോളിങ് സ്റ്റേഷന് പുറത്ത് പതിക്കുന്ന ലിസ്റ്റിലാണ് പേര് മാറിയത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായി യുഡിഎഫ് പ്രതികരിച്ചു.

 

Latest