National
ലോക സാമ്പത്തിക ശക്തിയായി നാം മാറി: പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍
ന്യൂഡല്‍ഹി | രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ എത്തി. വിവിധ മേഖലകളില്‍ നിന്നുള്ള അയ്യായിരത്തിലധികം അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആഘോഷം നടക്കുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
- ഇന്ത്യയുടെ മുന്നേറ്റത്തിന് സപ്തധാര പദ്ധതി
- ഏഴുമേഖലയുടെ വികസനത്തില്‍ ശ്രദ്ധയൂന്നും
- സര്‍ക്കാറിനെ നയിക്കുന്നതു ഭരണഘടന
- രാഷ്ട്ര നിര്‍മാണത്തില്‍ യുവശക്തിക്കു വലിയ പങ്ക്
- യുവശക്തിയില്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും
- സംഘര്‍ഷ കാലത്തെ പ്രതിസന്ധികളെല്ലാം മറികടന്നു
- കൊവിഡിനെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിട്ടു. പകച്ചുനിന്ന മറ്റു രാജ്യങ്ങള്‍ക്കു പന്തുണ നല്‍കി
- രാജ്യം ഹൈഡ്രജന്‍ ട്രെയിനില്‍ എത്തി നില്‍ക്കുന്നു
- സമുദ്ര ഗവേഷണ മേഖലയില്‍ നിര്‍ണായക മുന്നേറ്റം
- റെയില്‍വേ വൈദ്യൂതീകരണത്തില്‍ റെക്കോര്‍ഡ് നേട്ടം
- സൗരോര്‍ജ ഉപഭോഗത്തില്‍ വന്‍ മുന്നേറ്റം
- അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും എന്ന ലക്ഷ്യം കൈവരിച്ചു
- ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം വിജയം കണ്ടു
- ഡിജിറ്റല്‍ ഇടപാടുകള്‍ പലമടങ്ങ് വര്‍ധിച്ചു
- ലോക സാമ്പത്തിക ശക്തിയായി നാം മാറി
- കാലഹരണപ്പെട്ട നിയമങ്ങള്‍ തള്ളിക്കളഞ്ഞു.
- ആണവോര്‍ജ മേഖലയില്‍ സ്വയം ശക്തിയായി
- സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നേറ്റം
- ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നാലിരട്ടിയായി
- ലോകത്തില്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി
- നിയമ വ്യവസ്ഥ ശക്തം
- പ്രതിരോധ രംഗത്തു വളര്‍ച്ച
- എല്ലാം സുതാര്യം
- ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും
- ഡിജിറ്റല്‍ രംഗത്ത് രാജ്യം കുതിക്കുന്നു
- സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍
- രാജ്യം കുതിക്കുന്നു
- കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി
- ദാരിദ്ര്യത്തില്‍ നിന്നു മോചനം
- ലക്ഷ്യം നേടാന്‍ ജനങ്ങള്‍ പ്രയത്‌നിക്കണം
- എല്ലാ വിഭാഗത്തേയും കേള്‍ക്കുന്നു
- 140 കോടി ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും
- സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നാം ലക്ഷ്യങ്ങള്‍ നേടും
- 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍
- ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കണം
- 2047 ല്‍ വികസിത ഭാരതമാകും
- ഇതു ചരിത്ര ദിനം
- ചെറിയ സ്വപ്‌നങ്ങളല്ല, വലിയ സ്വപ്‌നങ്ങള്‍ കാണണം
- എല്ലാ വീടുകളിലും മനസ്സുകളിലും ത്രിവര്‍ണ പതാക
- സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം
- എല്ലാ ഹൃദയങ്ങളും വന്ദേമാതരം ആലപിക്കുന്നു
- വന്ദേമാതരം ഹൃദയത്തില്‍..എല്ലായിടത്തും അതു മുഴങ്ങും
- പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
- പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
- ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി
- ചെങ്കോട്ടയില്‍ ആദ്യമായി വന്ദേമാതരം പൂര്‍ണമായി ആലപി ച്ചു. ചെങ്കോട്ടയില്‍ ചരിത്രം പിറന്നു.
---- facebook comment plugin here -----



