Connect with us

Kerala

ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു

നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണു കൊല്ലപ്പെട്ടത്

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ അച്ഛനെയും അമ്മയേയും മകന്‍ കൊലപ്പെടുത്തി. നെടുംകണ്ടം എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണു കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ലഹരിക്ക് അടിമയാണെന്നും വീട്ടില്‍ നിത്യവും വഴക്കുണ്ടാവാറുണ്ടെന്നും ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

കൊലപാതകത്തിനു പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
നെടുങ്കണ്ടത്തു നിന്ന് എത്തിയ പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി.

വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് ഇയാള്‍ക്ക് ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യും. വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.