Kerala
രാത്രി ഏറെ വൈകി മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി
വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചത്
തിരുവനന്തപുരം | രാത്രി ഏറെ വൈകി മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി. സ്വാതന്ത്ര്യ ദിനത്തില്‍ പതിവുള്ള പ്രഖ്യാപനം വൈകിയത് സേനയിലും സര്‍ക്കാറിലും ആശങ്ക പടര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപനമില്ലാത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്.
വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചത്. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നല്‍കുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇക്കുറി പട്ടിക വൈകുകയായിരുന്നു. പട്ടിക വരാതെ സര്‍ക്കാറിന് തിരിച്ചടിയാവുമെന്ന ഘട്ടമെത്തിയപ്പോള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നു തന്നെ പട്ടിക പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. രാത്രി 11 മണികഴിഞ്ഞു മെഡല്‍ പട്ടിക പുറത്തിറക്കിയത്.
Content Highlights:
The Chief Minister’s Police Medal list was released late at night following delays in the Home Department. Home Minister Ramesh Chennithala intervened to expedite the process after concerns arose. A total of 282 personnel across various forces were awarded medals for meritorious service.


