വിഭാഗീയതയുടെ വേരറുത്ത സമര മാതൃകകൾ

സമൃദ്ധമായ സമര വായനയാണ് കൃതി മുന്നോട്ടുവെക്കുന്നത്. നാട്ടുചരിത്രങ്ങളും സർഗാത്മക പ്രതിരോധവുമെല്ലാം മലബാറിന്റെ പൈതൃക, സാംസ്കാരിക സമ്പന്നതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഓർമകളുടെ നാട്ടുവെളിച്ചം

ജാതി മത വേർതിരിവുകൾക്കതീതമായി സഹവർത്തിത്തത്തോടെ കഴിഞ്ഞ ഒരു ജനതയെ നന്മ വിളിച്ചു പറയുന്ന കോളാമ്പി എന്ന കുറിപ്പിൽ കാണുന്നു. എഴുത്തുകാരന്റെ അച്ഛൻ വീടിനടുത്തുള്ള ഗ്രൗണ്ടിൽ ഇസ്്ലാം മത പ്രഭാഷണം കേൾക്കാൻ പതിവായി പോയിരുന്നു. വലിയൊരു ടോർച്ച് കക്ഷത്തിൽ വെച്ച് പ്രഭാഷണം കേൾക്കുന്ന അച്ഛന് ഒരു പ്രത്യേക കസേര സംഘാടകർ നൽകിയിരുന്നത്രേ. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള വിശാലമായ മനസ്സുണ്ടായിരുന്ന, നന്മകൾ നിറഞ്ഞ കാലം ഇവിടെ ഇതൾ വിരിയുന്നു.

മുറംകീറിപ്പാടത്തെ ചരിത്രഗാഥ

പുതുമയുള്ള ഒരാഖ്യാന ശൈലിയിൽ രാജൻ പാട്ടുരാശിയിലെ വണ്ടിയെ കിഴക്കൻ ഏറനാടിന്റെ ഒരിതിഹാസ സമാനമായ നോവലായി വികസിപ്പിച്ചെടുക്കുകയാണ്.

കവിതയിലെ ഇരുളും വെളിച്ചവും

സംസാരിക്കുന്ന ചിത്രങ്ങൾ എന്ന് ചാൾസ് ബുക്കോവ്‌സ്‌കിയുടെ കവിതകളെ വിശേഷിപ്പിക്കാം. അത്രമാത്രം സുവ്യക്തവും സചേതനവുമാണ് അവ. ഓരോ കവിതയിലും വാക്കുകളുടെ അനുപമമായ ഒരു വർണക്കാലമാണ് അദ്ദേഹം ഒരുക്കുന്നത്. അതേസമയം, അവ സൗമ്യമെന്നു പറയാനുമാകില്ല. പലപ്പോഴും വന്യവും തീക്ഷ്ണവുമായ ഭാഷയുടെ കുത്തൊഴുക്ക് അനുവാചകരെ വീർപ്പുമുട്ടിക്കുന്നു.

വായനക്കാരനായ എഴുത്തുകാരന്റെ യാത്രകൾ

എം ടിക്ക് യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ കാലത്തെ ജനത്തെയും ജീവിതത്തെയും ഏറ്റവും ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ യാത്രകളാണ്.

കൊടുങ്കാറ്റിലും ഉലയാത്ത മുൾമരങ്ങൾ

സമൂഹത്തിൽ ഓരം ചേർന്ന് ജീവിക്കുന്ന മനുഷ്യരാണ് നാസർ മുതുകാടിന്റെ 'പെണ്ണൊരുത്തി'യിലെ കഥാപാത്രങ്ങൾ.

അപ്രിയ സത്യങ്ങളുടെ അക്ഷര സാക്ഷ്യങ്ങൾ

ഗ്രാമങ്ങളേയും ഗ്രാമീണ ജീവിതത്തെയും വർണപ്പൊലിമയോടെ ചിത്രീകരിച്ച രചനകൾ യാഥാർഥ്യത്തെ സമർഥമായി തമസ്കരിച്ചപ്പോൾ അതിനപവാദമായി കർഷകരുടെയും തൊഴിലാളികളുടെയും ജീവിത ദൈന്യങ്ങളെ അബ്രാമവ് തികഞ്ഞ സത്യസന്ധതയോടെ വരച്ചിട്ടു. വടക്കൻ ദേശങ്ങളുടെ ആത്മാവ് സ്പന്ദിക്കുന്ന രചനകൾ എന്നാണ് നിരൂപകലോകം അവയെ വിശേഷിപ്പിച്ചത്.

പുനർവായനയിൽ വിരിയുന്ന കഥാപുഷ്പങ്ങൾ

വായിച്ചുരസിക്കലിനപ്പുറം ചിന്തകൾക്ക് തീ കൊളുത്തൽ കൂടിയാണ് അജിത്രിയുടെ കഥാരചനാശൈലി.

നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളിൽ അരങ്ങേറിയ അനീതി

'നീതി വിചാരത്തിന്റെ പരിവേഷത്തിനുള്ളിൽ അരങ്ങേറിയ നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ ആർ മീര ഖബർ എന്ന നോവലിലൂടെ പറയുന്നത്.

വെറുപ്പിന്റെ അടിവേര് തേടി

തീവ്ര വലത് സങ്കൽപ്പങ്ങൾ അരങ്ങു തകർക്കുന്ന സമകാലികാന്തരീക്ഷത്തിൽ വാക്കിന്റെ രാഷ്ട്രീയം വിശാല വായനയർഹിക്കുന്നുണ്ട്.

Latest news