International
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ഇഗസ്യാം തെക്കിന് കിരീട നേട്ടം; പോരാട്ടം നീണ്ടുനിന്നത് 57 മിനുറ്റ് മാത്രം
വിംബിള്‍ഡണ്‍ കീരീട നേട്ടത്തോടെ ഇഗയുടെ ഗ്രാന്‍സ് സ്ലാം നേട്ടം ആറായി

ലണ്ടന്‍ | വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാം തെക്കിന് കിരീട നേട്ടം. യുഎസിന്റെ അമാന്‍ഡ അനിസിമോവയെയാണ് ഇഗസ്യാം പരാജയപ്പെടുത്തിയത്. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0. 6-0 എന്ന സ്‌കോറിനാണ് ഇഗയുടെ മിന്നും ജയം
വിംബിള്‍ഡണ്‍ കീരീട നേട്ടത്തോടെ ഇഗയുടെ ഗ്രാന്‍സ് സ്ലാം നേട്ടം ആറായി.ഫ്രഞ്ച് ഓപ്പണില്‍ നാലും യുഎസ് ഓപ്പണില്‍ ഒരു തവണയും ഇഗ കിരീടം ചൂടിയിട്ടുണ്ട്. ആദ്യമായി ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന 13ാം സീഡായ അമാന്‍ഡയ്ക്ക്, 2016നു ശേഷം വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തുന്ന ആദ്യ വനിതാ യുഎസ് താരമെന്ന നേട്ടവും നഷ്ടമായി.
---- facebook comment plugin here -----