Connect with us

Ongoing News

ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; ബയേണ്‍ താരം ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരുക്ക്

കാലൊടിഞ്ഞ താരം കടുത്ത വേദനയാല്‍ മൈതാനത്ത് കിടന്ന പുളയുന്നതിന്റെയും മറ്റ് താരങ്ങള്‍ തലയില്‍ കൈവച്ച് നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ഫിലാഡെല്‍ഫിയ | ബയേണ്‍ മ്യൂണിച്ച് ഫുട്‌ബോള്‍ ക്ലബ് ഫോര്‍വേഡ് ജമാല്‍ മുസിയാലയ്ക്ക് മത്സരത്തിനിടെ ഗുരുതര പരുക്ക്. ഫിഫ ക്ലബ് ലോകകപ്പില്‍ ശനിയാഴ്ച നടന്ന പി എസ് ജിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് സംഭവം. കാലൊടിഞ്ഞ താരം കടുത്ത വേദനയാല്‍ മൈതാനത്ത് കിടന്ന പുളയുന്നതിന്റെയും മറ്റ് താരങ്ങള്‍ തലയില്‍ കൈവച്ച് നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആദ്യ പകുതിയുടെ അധിക സമയത്തിനിടെ, പി എസ് ജി ഗോള്‍കീപ്പറും മുസിയാലയും തമ്മില്‍ പെനാല്‍റ്റി ബോക്സില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ സംഘം മൈതാനത്തത്തി താരത്തിന് ചികിത്സ നല്‍കുകയും പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

താരത്തിന് അഞ്ചുമാസത്തോളമെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ക്വാര്‍ട്ടറില്‍ ബയേണിനെ തോല്‍പ്പിച്ച് പി എസ് ജി സെമിയില്‍ പ്രവേശിച്ചു.

 

Latest