Kerala
കെട്ടിടാപകടം: ബിന്ദുവിന്റെ വീട് എന്‍ എസ് എസ് നവീകരിച്ചുനല്‍കും
വീട്ടുകാരുമായി വിവരം പങ്കുവെച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം |കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടാപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കും. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും മാതാവ് സീതമ്മയെയും ഫോണില്‍ വിളിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു ഇക്കാര്യം അറിയിച്ചു.
നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതര്‍ എത്രയും വേഗംതന്നെ വേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണല്‍ സര്‍വീസ് സ്‌കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തും മകള്‍ നവമിയുടെ ചികിത്സയും മകന്‍ നവനീതിന്റെ തുടര്‍പഠനവും ഇതിനകം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകള്‍ക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്നത്. കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കുചേരുന്നെന്ന് മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു..