Connect with us

Education

സി എ യോഗ്യത നേടി മഹ്ശുഖ് അലി നൂറാനി

തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ സ്വദേശിയായ മഹ്ശുഖ് നൂറാനി

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍  | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) സംഘടിപ്പിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫൈനല്‍ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചു സി എ യോഗ്യത നേടി മഹ്ശുഖ് അലി നൂറാനി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ സ്വദേശിയായ മഹ്ശുഖ് നൂറാനി, സി.എ. ഫൈനല്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ നൂറാനി കൂടിയാണ്. ഇതിനുമുന്‍പ് കൊട്ടപ്പുറം സ്വദേശി മുബാറക് നൂറാനി സി.എ. യോഗ്യത നേടിയിരുന്നു.

ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് കം ബി.കോം പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് മഹ്ശുഖ് അലി നൂറാനി മര്‍കസ് ഗാര്‍ഡന്‍ സി.എ. അക്കാദമിയില്‍ പരിശീലനം ആരംഭിച്ചത്. ജാഫര്‍ അലി-ബുഷ്‌റ ദമ്പതികളുടെ മകനാണ് മഹ്ശുഖ് നൂറാനി.

മഹ്ശൂഖ് അലി നൂറാനിയുടെ മികച്ച നേട്ടത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദനം അറിയിച്ചു.