Kerala
ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥിയെ മെഡി. കോളജിലേക്ക് മാറ്റി
ചുണ്ട് തടിച്ചുവരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്

കോഴിക്കോട് | ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചുണ്ട് തടിച്ചുവരികയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ താമരശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സക്ക് ശേഷം അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
---- facebook comment plugin here -----