Connect with us

book review

തുടക്കക്കാരന്റെ കൗതുകലോകം

യാത്രാവിവരണങ്ങളുടെ പതിവ് രീതികളിൽ നിന്ന് മാറി, ചെന്നെത്തുന്ന നാടിന്റെയും ജനതയുടെയും സാമൂഹികവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കണ്ടറിയുന്ന ഒരു സാധാരണക്കാരന്റെ സാക്ഷ്യമാണ് ഈ പുസ്തകം. ഭാഷാസാഹിത്യത്തിന്റെ സങ്കീർണതകൾ ഒട്ടുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ തന്റെ കാഴ്ചകളും അറിവുകളും അടയാളപ്പെടുത്താൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.

Published

|

Last Updated

രോ യാത്രയും ഓരോ പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്. ജീവിതമെന്ന കൊച്ചു യാത്രയിൽ മുന്നോട്ടു കുതിക്കാൻ അറിവും അനുഭവങ്ങളും ആത്മധൈര്യവും പകരുന്നതിൽ ഓരോ യാത്രകളും വഹിക്കുന്ന പങ്ക് ചെറുതല്ല. അതിജീവനത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അലച്ചിലുകളാണ് ലോകത്ത് വലിയ നാഗരിക സംസ്കാരങ്ങൾക്ക് തുടക്കമായത്.എം എ മുഹമ്മദ് ഇഖ്ബാൽ എഴുതിയ “തുടക്കക്കാരന്റെ കൗതുകലോകം’ കേവലം ഒരു യാത്രാവിവരണം മാത്രമല്ല. വായനക്കാരന്റെ മനസ്സിൽ യാത്രയോടുള്ള കൗതുകവും ആഗ്രഹവും തൊട്ടുണർത്തുന്ന രചനയാണ് “തുടക്കക്കാരന്റെ കൗതുകലോകം’ എന്ന പുസ്തകം.

2018 ൽ ഡിഗ്രി പഠനകാലത്ത് വടക്കേ ഇന്ത്യയുടെ ചില പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് നടത്തിയ ആദ്യ യാത്രയുടെ കൗതുകം നിറഞ്ഞ കാഴ്ചകളുടെ ഹൃദ്യമായ വിവരണമാണ് ഈ പുസ്തകം. വിവിധ സ്ഥലങ്ങളുടെ ചരിത്രം ഈ പുസ്തകത്തിൽ ആധികാരികമായി വിവരിക്കുന്നുണ്ട്.

യാത്രാവിവരണങ്ങളുടെ പതിവ് രീതികളിൽ നിന്ന് മാറി, ചെന്നെത്തുന്ന നാടിന്റെയും ജനതയുടെയും സാമൂഹികവും സാംസ്കാരികവുമായ വ്യതിരിക്തതകൾ കണ്ടറിയുന്ന ഒരു സാധാരണക്കാരന്റെ സാക്ഷ്യമാണ് ഈ പുസ്തകം. ഭാഷാസാഹിത്യത്തിന്റെ സങ്കീർണതകൾ ഒട്ടുമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ തന്റെ കാഴ്ചകളും അറിവുകളും അടയാളപ്പെടുത്താൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.

ലഖ്‌നോവിലെയും റായ്ബറേലിയിലെയും തെരുവുകളിലെ കാഴ്ചകളും വിവരണങ്ങളും വായനക്കാരനെ ആ നാടിന്റെ സംസ്കാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ദൂരവും കാലവും സഞ്ചരിച്ചെത്തുമ്പോൾ മനുഷ്യരിൽ ഏൽപ്പിക്കുന്ന വികാര വിചാരങ്ങളും വ്യതിയാനങ്ങളും ഈ പുസ്തകത്തിൽ പകർത്തിവെച്ചിട്ടുണ്ട്. പ്രസാധനം: കൂര ബുക്സ് . വില 215 രൂപ.

kpnoushadctm@gmail.com

Latest