Connect with us

International

സയ്യിദ് മുജ്തബ ഹുസൈനി ഖാംനഈ ഇറാൻ പരമോന്നത നേതാവ് 

88 അംഗ പണ്ഡിത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ച രാത്രിയാണ് 56 കാരനായ മുജ്തബ ഖാംനഈയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട്‌ ചെയ്തു

Published

|

Last Updated

ടെഹ്‌റാൻ | ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല സയ്യിദ് അലി ഖാംനഈക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ മകൻ ആയത്തുല്ല സയ്യിദ് മുജ്തബ ഹുസൈനി ഖാംനഈയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. 88 അംഗ പണ്ഡിത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ച രാത്രിയാണ് 56 കാരനായ മുജ്തബ ഖാംനഈയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് ഇറാൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട്‌ ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് ഇദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ വിയോഗത്തിൽ അസംബ്ലി ഓഫ് എക്സ്പെർട്സ് അനുശോചനം രേഖപ്പെടുത്തി. ക്രിമിനൽ രാജ്യമായ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ക്രൂരമായ ആക്രമണങ്ങളിൽ രക്തസാക്ഷികളായ സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കും മിനാബ് സിറ്റിയിലെ ശജറ തയ്യബ സ്കൂളിലെ നിരപരാധികളായ വിദ്യാർത്ഥികൾക്കും പ്രസ്താവനയിലൂടെ സഭ ആദരവ് അർപ്പിച്ചു.

സൂക്ഷ്മമായ പഠനങ്ങൾക്കും വോട്ടെടുപ്പിനും ശേഷമാണ് പുതിയ നേതാവിനെ തീരുമാനിച്ചത്. ആർട്ടിക്കിൾ 111 പ്രകാരം താൽക്കാലിക കൗൺസിൽ നിർവ്വഹിച്ച സേവനങ്ങൾക്ക് സഭ നന്ദി രേഖപ്പെടുത്തി. പുതിയ നേതൃത്വത്തിന് കീഴിൽ രാജ്യത്തെ ജനങ്ങളും പണ്ഡിതന്മാരും ബുദ്ധിജീവികളും ഐക്യത്തോടെ അണിനിരക്കണമെന്ന് അസംബ്ലി ഓഫ് എക്സ്പെർട്സ് ആഹ്വാനം ചെയ്തു. സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനകൾക്കെതിരെയുള്ള കോട്ടയായി വിലായത്തുൽ ഫഖീഹ് നിലകൊള്ളുമെന്നും പ്രസ്താവനയിൽ പറയുന്നു.Mojtaba Khamenei

Summary

Ayatollah Seyyed Mojtaba Hosseini Khamenei has been officially appointed as the new Supreme Leader of Iran by the Assembly of Experts. He succeeds his father, Ayatollah Seyyed Ali Khamenei, who was martyred in a recent US-Israeli strike. The 56-year-old leader becomes the third Supreme Leader of the Islamic Republic since the revolution. The official statement urged the nation to remain united under the new leadership against foreign interventions.

 

Latest