Kerala
40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി
കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയ 200 ഓളം സ്വകാര്യ ആശുപത്രികളില്‍സമരം പിന്‍വലിച്ചു
തിരുവനന്തപുരം | 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയ 200 ഓളം സ്വകാര്യ ആശുപത്രികളില്‍സമരം പിന്‍വലിച്ചു.
ശമ്പള വര്‍ധനയില്‍ യു എന്‍ എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വര്‍ധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യു എന്‍ എ അംഗീകരിച്ചിരുന്നില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ കൂടുതല്‍ തുക മാനേജ്‌മെന്റ് നല്‍കാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിന്‍വലിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച തുടരും.


