Kerala
തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത്
തൃശൂര്‍ എ ആര്‍ ക്യാമ്പിലെ സിഐയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്
തൃശൂര്‍ | തൃശൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പോലീസ്. മാധ്യമപ്രവര്‍ത്തകയെ സീറ്റില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചോദിക്കരുതെന്ന് താക്കീത് നല്‍കി. മുഖ്യമന്ത്രി പറഞ്ഞിട്ടാണോ ചെയ്യുന്നത് എന്ന ചോദ്യത്തിനു പോലീസ് കൃത്യമായ മറുപടി പറഞ്ഞില്ല. സാഹിത്യ അക്കാദമി ഹാളിലായിരുന്നു സംഭവം.
പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഫോട്ടോഗ്രാഫറെയും പോലീസ് തടഞ്ഞു. ചാനല്‍ റിപ്പോര്‍ട്ടര്‍മാരോടും ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസ് പറഞ്ഞതായാണ് വിവരം. തൃശൂര്‍ എ ആര്‍ ക്യാമ്പിലെ സിഐയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Content Highlights: Police restricted media personnel at a book release function attended by Chief Minister V D Satheesan at the Sahitya Akademi Hall in Thrissur. Reporters were warned not to ask questions, and photographers were blocked from taking pictures of the event. Senior police officers intervened to resolve the situation after journalists staged a protest.




